Sunday

വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം

തെരഞ്ഞെടുപ്പു ചൂടില്‍ വെന്തുരുകുന്ന പൊതു മക്കള്‍ക്കു വേണ്ടി...


അല്‍പം സമയവും ഫ്രിഡ്ജില്‍ അല്‍പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍

അടിപൊളി വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം..!


ശ്രീ വര്‍ഗീസ്‌ കോയിക്കര നമുക്കു പറഞ്ഞുതന്ന
വൈന്‍ നിര്‍മ്മാണ രീതി നമുക്ക്‌ ഒന്നുകൂടി ഓര്‍മ്മിക്കാം.


കറുത്ത മുന്തിരി 3.5 കിലോഗ്രാം

പഞ്ചസാര 3.5 കിലോഗ്രാം

യീസ്റ്റ്‌ 20 ഗ്രാം

താതിരിപ്പൂവ്‌ 30 ഗ്രാം

പതിമുകം ഒരു ചെറിയ കഷണം

ഇഞ്ചി ഒരു വലിയ കഷണം

ഗ്രാമ്പൂ 15 ഗ്രാം

ജാതിപത്രി 20 ഗ്രാം

കറുകപ്പട്ട 20 ഗ്രാം

ഗോതമ്പ്‌ 200 ഗ്രാം

വെള്ളം 5.25 ലിറ്റര്‍
മുന്തിരി രണ്ടു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവയ്ക്കുക.
പതിമുകം ഇട്ടു വെള്ളം തിളപ്പിച്ചെടുക്കുക.
വെള്ളം നന്നായി തണുത്തതിനു ശേഷം പഞ്ചസാര ലയിപ്പിച്ച്‌ തുണിയില്‍ അരിച്ചെടുക്കുക.
ഇത്‌ പന്ത്രണ്ടു ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ളാസ്റ്റിക്‌ ബക്കറ്റിലേക്കു മാറ്റുക.
ശേഷം ഗോതമ്പ്‌ കുതിര്‍ത്ത്‌ കഴുകിയതും ജാതിപത്രി,ഗ്രാമ്പൂ,കറുകപ്പട്ട പൊടിച്ചതും
ഇഞ്ചി ചതച്ചതും ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക.


ഒരു ഗ്ളാസ്‌ ചെറു ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര
ലയിപ്പിച്ച്‌ അതില്‍ യീസ്റ്റ്‌ ചേര്‍ത്തു വയ്ക്കുക.
കുറച്ചു സമയത്തിനകം രൂപപ്പെടുന്ന പത പുറത്തു പോകാതെ ശ്രദ്ധിക്കണം.


പത്തു മിനിട്ടിനു ശേഷം ഇത്‌ ബക്കറ്റിലേയ്ക്കൊഴിച്ച്‌ നന്നായി ഇളക്കുക.
കഴുകി വച്ചിരിക്കുന്ന മുന്തിരി അടര്‍ത്തിയെടുത്ത്‌ നന്നായി ഉടച്ച്‌
ബക്കറ്റിലെ ലായനിയിലേക്കു നിക്ഷേപിക്കാം.
താതിരിപ്പൂവ്‌ കഴുകി വൃത്തിയാക്കി ബക്കറ്റിലിട്ട്‌ ഇളക്കി അടച്ചുവക്കുക.


ദിവസവും രാവിലെ അഞ്ചുമിനിട്ട്‌ ഇളക്കുക.
ഒരു പരന്ന പാത്രത്തില്‍ വെള്ളമൊഴിച്ച്‌ ബക്കറ്റ്‌ അതിലിറക്കിവച്ചാല്‍
ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാം.
ഇരുപത്തൊന്നാംദിവസം വൈന്‍ ഉണങ്ങിയ തുണിയില്‍ അരിച്ചെടുക്കുക.
ബക്കറ്റ്‌ കഴുകിത്തുടച്ച്‌ അതിലൊഴിച്ചു വയ്ക്കാം.


ഒരാഴ്ച്ച കഴിഞ്ഞ്‌ ഊറ്റിയെടുക്കുക- ഇത്‌ പല ദിവസങ്ങളില്‍ ആവര്‍ത്തിക്കുക.
ഏകദേശം നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞാല്‍ കിട്ടുന്ന തെളിഞ്ഞ വൈനില്‍
അരക്കിലോ പഞ്ചസാര കരിച്ചെടുത്ത്‌ ലയിപ്പിച്ച്‌ ഒരിയ്ക്കല്‍ക്കൂടി
അരിച്ചെടുത്ത്‌ കുപ്പികളിലാക്കി കോര്‍ക്കുകൊണ്ടടച്ച്‌ സൂക്ഷിക്കാം.

  11 comments:

 1. ചിയേഴ്സ്... വൈന്‍ ഫോര്‍മുല അടിപൊളി..എന്തായാലും പരീക്ഷിക്കണം..

  ReplyDelete
 2. ഏന്നെ പ്രലോഭിപ്പിക്കാനായിട്ട്‌ ഒരുംബെട്ടിറങ്ങിയിരിക്കയാണല്ലെ.... !!!നിങ്ങളുടെ ഒരു വൈന്‍...മ്‌..ഹ്‌.... അല്ലാ പിന്നെ ... ഒണ്ടാക്കിയതെ രെഡിയിലുണ്ടാ... ഒരു സിപ്പ്‌ ഒരേയൊരു സിപ്പ്‌ പ്ളീ....സ്‌....

  ReplyDelete
 3. അല്‍പ വീഞ്ഞിന്‍ ലഹരിയിലിന്നലെ ഞാന്‍ ഉറങ്ങാന്‍ കിടന്നു നിശബ്ദനായ്‌ കണ്ണടച്ചൊരു വേളയില്‍ കര്‍ഷകന്‍ മുന്നില്‍ നില്ക്കുന്നു നീ ഉറങ്ങുന്നുവോ .ഏതുകാലം നമുക്കന്യമാകുന്നു ഏത് ലോകം നമുക്കുള്ളതാകുന്നു നാളെയെ കുറിച്ച് ഓര്‍ക്കുവാന്‍ എന്തിനി കാത്തുവയ്ക്കുക രാവും ലഹരിയും.

  ReplyDelete
 4. മോശമല്ലാത്ത വൈന്‍ ഉണ്ടാക്കുന്ന ഒരു കത്തോലികത്തി (അല്ലേലും കത്തി തന്നെ) ആണ് ഞാന്‍. ഏകദേശം ഇതൊക്കെ തന്നെകൂട്ട്...പതിമുഖ വെള്ളം ഉപയോഗിക്കാറില്ല...അതുപോലെ ഈ താതിരി പൂവ്‌ എന്താ? സ്റ്റാര്‍ ഫ്ലവര്‍ എന്നറിയുന്ന പൂവ് പോലിരിക്കുന്ന സാധനം ആണോ? (മസാല കൂട്ടില്‍ ഉള്ളത്‌). ഇത്തരം നല്ല നല്ല കാര്യങ്ങള്‍ പോരട്ടെ...

  ReplyDelete
  Replies
  1. Woodfordia-Fruticosa Thathiripoovu , താതിരിപ്പൂവ് Fire-flame Bush buy natureloc

   Delete
 5. തള്ളേ, നല്ല പൊളപ്പന്‍ പോസ്റ്റ്.ഇതാ തപ്പി നടന്നത്

  ReplyDelete
 6. ഇങ്ങനെ ഒരാൾ ഈ ബ്ലോഗിൽ വന്നിരുന്നു. ഇനിയും വരാം.

  ReplyDelete
 7. നല്ല ലഹരിയുണ്ടാവുമല്ലോ അല്ലേ? ഇല്ലെങ്കിലാട്ടെ. ഞാനൊരു വരവു കൂടി വരും. പേരൊന്നു മാറ്റി..... ങ്‌ ഹാ..പറഞ്ഞില്ലെന്നു വേണ്ടാ....

  ReplyDelete
 8. മുന്തിരി 1 kg , പഞ്ചസാര 1 kg , യീസ്റ്റ്‌ 1 സ്പൂണ്‍, ഗോതമ്പ്‌ ഒരു പിടി, തിളപ്പിച്ചാറിയ വെള്ളം 2 ലിറ്റര്‍ ഇവ മാത്രം ചേര്‍ത്ത് 21 ദിവസം വെച്ച് അരിച്ചെടുത്ത്‌ നോക്കു അസ്സല്‍ വാറ്റ്‌ കിട്ടും. ഹി ഹി ഹി...

  ReplyDelete
 9. സപര്യ : ചിയേഴ്സ്‌

  സന്തോഷ്‌ പല്ലശ്ശന ; ഇവിടെ എപ്പഴും സ്റ്റോക്കുണ്ടാവും കായംകുളം സൂപ്പര്‍ ഫാസ്റ്റില്‍ കൊട്ടോട്ടിക്കു കയറിക്കോ

  എം. സങ്ങ്‌ ; നന്ദി വീണ്ടും വരൂ

  പാച്ചിക്കുട്ടി; ആയുര്‍വേദത്തിലെ നമ്മുടെ ആശാന്‍ തന്നെ. വീണ്ടും വരുമല്ലോ

  അരുണ്‍: മലപ്പുറത്ത്‌ സ്റ്റോപ്പനുവദിക്കണം, അല്ലേങ്കില്‍ വിവരമറിയും

  ഇ എ സജിം; നന്ദി

  പാവത്താന്‍; തല്ലാനാണെങ്കിലും സാരമില്ല, തീര്‍ച്ചയായും വരണം

  പ്രിയ: നന്ദി പ്രിയ, നല്ല മുന്തിരി ജ്യൂസ്‌ രണ്ടുദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം രുചിച്ചുനോക്കൂ

  ReplyDelete
 10. വളരെ വൈകിയാണ്` ഈ പോസ്റ്റ് കണ്ടത്` നന്ദി ... Good note

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive