Wednesday

മൂലക്കുരു ബ്ലോഗിലും

കര്‍ണ്ണാടകയിലെ ഗാളീമുഖം ടൌണിലാണു സംഭവം. ഒരുപറ്റം ബ്ലോഗര്‍മാര്‍ ഊരുതെണ്ടാനെത്തിയതാണ്. ചുറ്റും കന്നടത്തിലുള്ള ബോര്‍ഡുകള്‍ മാത്രം. മുള്ളേരിയയിലെ മൂലക്കുരു മാത്രം മലയാളത്തില്‍ തൂങ്ങിക്കിടക്കുന്നു..! എല്ലാം കന്നടത്തിലാക്കി മൂലക്കുരുവിനെ മാത്രം മലയാളീകരിച്ചതെന്തിനാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.

  11 comments:

  1. കാരണം വ്യക്തമല്ലെ,മലയാളിയും മൂലക്കുരുവും അത്രയ്ക്കു ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ ഇതു പോസ്റ്റിയതും മലയാളി.അതു വായിച്ചു കമന്റിടുന്ന ഞാനും മലയാളി!

    ReplyDelete
  2. തിരൂര്‍ മീറ്റൊക്കെ കഴിഞ്ഞില്ലെ? ഇനി ബാനര്‍ മാറ്റിക്കൂടെ?

    ReplyDelete
  3. ഛെ ...പ്രതീക്ഷ മുഴുവന്‍ തെറ്റിച്ചല്ലോ .... :)

    ReplyDelete
  4. കര്‍ണ്ണാടകയില്‍ പോയാലും മൂലക്കുരു മാത്രമേ കാണു എന്ന് നിര്‍ബന്ധമുള്ള കൊട്ടോട്ടിക്കാരനെ നേര്‍വഴിക്കു(?) നയിക്കാന്‍ തുഞ്ചത്തെഴുത്തച്ഛന്‍ പോരെന്ന് ഇതിനാല്‍ തെളിഞ്ഞതായി ബോധ്യപ്പെട്ടിരിക്കുന്നു :) കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നും ലഭിച്ച കുറച്ചു ചിത്രങ്ങള്‍ പോസ്റ്റിയതിന്റെ ലിങ്ക്: “ഒപ്പുമരവും” ബ്ലോഗര്‍മാരും

    ReplyDelete
  5. ഈ മഹാരാജ്യത്തിന്റെ മൂലത്തിലൊരു കുരുവായി മാറിക്കൊണ്ടിരിക്കുകയാണ്‌ മലയാളക്കര എന്ന് കന്നടക്കാരനും മനസ്സിലായിക്കാണും

    ReplyDelete
  6. അത് ശരി അപ്പോള്‍ ആദ്യം ചികില്‍സിച്ച ഡോക്റ്റരേയും അയാളുടെ ചിത്സയും നിര്‍ത്തിയോ കൊട്ടോട്ടിക്കാരന്‍ ഇയാളെങ്ങിനെ കൊള്ളാമോ?

    ReplyDelete
  7. മൂലക്കുരു പ്രധാനമായും മല്ലൂസിന്റെ അസുഖാണെന്ന് അവരും മനസ്സിലാക്കിയിട്ടുണ്ടാകും. അല്ലേല്‍ നമ്മുടെ ബ്ലോഗിനെക്കുറിച്ചറിയുന്ന ആരെങ്കിലും നടത്തുന്ന ക്ലിനിക്ക് ആയിരിക്കും.
    ഹഹാ..

    ReplyDelete
  8. ഹഹഹ, കടത്തനാടന്‍ ഗോളടിച്ചു :D

    ReplyDelete
  9. അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ ....സസ്നേഹം

    ReplyDelete
  10. സന്തോഷം ..ഒരു സ്ഥലം തെരഞ്ഞ് നടക്കായിരുന്നു ഞാന്‍...എന്റെ കൂട്ടുക്കാരന് വേണ്ടിയാ...ആളെ ഞാന്‍ പറയണ്ടല്ലോ???

    ReplyDelete

Popular Posts

Recent Posts

Blog Archive